Reading Problems? see Enabling Malayalam
Trainig for Library council members-Kozhikode
Malayalam Computing സംരംഭത്തില്‍ നിന്ന്
ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കുമുള്ള മലയാളം കമ്പ്യുട്ടിങ് പരിശീലനം 10/02/2009 നു രാവിലെ 11 മണിക്ക് കോഴിക്കോട് ശിക്ഷക് സദനില്‍ വെച്ചു നടന്നു.പരിപാടി ശ്രീ ചൂലൂര്‍ ഗോപാലകൃഷ്ണന്‍ (ജോ.സെക്രട്ടറി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍) എന്നവരുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാനും, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ കെ.ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ മലയാളം കമ്പ്യൂട്ടിങിന്റെ സാധ്യതകളെ കുറിച്ചും, അത് എങ്ങനെ കമ്പ്യുട്ടറില്‍ ലഭ്യമാക്കാം എന്നതിനെ കുറിച്ചും അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ അഷിത പി.എസ് ക്ലാസ്സെടുത്തു.

