Reading Problems? see Enabling Malayalam

Malaylam Computing Activities -Malappuram

Malayalam Computing സംരംഭത്തില്‍ നിന്ന്

01-01-2009 മലയാളം കമ്പ്യൂട്ടിംഗ് രണ്ടാം ഘട്ടം സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ ഉദ്ഘാടനം ചെയ്തു.

കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ അക്ഷയ പ്രൊജക്ട് വഴി നടപ്പിലാക്കുന്ന മലയാളം കമ്പ്യൂട്ടിംഗിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്തില്‍ അഡ്വ. ഉമ്മര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുക, ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ കമ്പ്യൂട്ടറിന്റെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ കമ്പ്യൂട്ടറധിഷ്ഠിത വിവരശേഖരണവും പ്രചരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. തുടര്‍ ഘട്ടങ്ങളില്‍ മുഴുവന്‍ കമ്പ്യൂട്ടറുകളിലും മലയാളം എനേബ്ള്‍ ചെയ്യുന്നതോടുകൂടി മലയാളം കമ്പ്യുട്ടിംഗ് പദ്ധതി യാഥാര്‍ത്ഥ്യമാവും. 2009 കഴിയുന്നതോടുകൂടി കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം വര്‍ദ്ധിക്കും, “ എന്റെ ഗ്രാമം” പദ്ധതിക്ക് തുടക്കമാവും. ഉദ്ഘാടനചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ.മനോഹര്‍ വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ അവതരണം കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.കുഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. കരീം, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി. സഫീര്‍ ബാബു സ്വാഗതവും സെക്രട്ടറി കെ. സത്യന്‍ നന്ദിയും പറഞ്ഞു.


മലയളം കമ്പ്യൂട്ടിംഗ് പദ്ധതി: റിപ്പോര്‍ട്ട്

കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടു കൂടി കേരള സംസ്ഥാന വിവരസാങ്കേതിക വിദ്യാവകുപ്പ് രൂപം നല്‍കിയ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി മലപ്പുറം ജില്ലയില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഐ.ടി. ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ജില്ലയില്‍ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ ആവിഷ്ക്കരിക്കുകയും ചെയ്തു.

  • 31-07-08 ന് മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെയും മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. എം.സി. മോഹന്‍ദാസ് ഐ.എ.എസിന്റെയും നേതൃത്വത്തില്‍ ജില്ലാ ആസൂത്രണസമിതി ചേരുകയും പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുകയും ജില്ലയില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി ആവിഷ്ക്കരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

  • ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി അജണ്ടയായി ഉള്‍പ്പെടുത്തുകയും 24/09/08 ന് ചേര്‍ന്ന യോഗത്തില്‍ പ്രസ്തുത പദ്ധതിയെ കുറിച്ച് ഭരണസമിതിയോഗത്തില്‍ അവതരണം നടത്തുകയും, ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടുകയും, ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുക്കേണ്ടകാര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ജില്ലയിലെ 14 ബ്ളോക്ക് പഞ്ചായത്ത്, 5 മുനിസിപ്പാലിറ്റി, 102 ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും വിപുലമായ യോഗം ചേരുകയും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന പദ്ധതികളാവിഷ്ക്കരിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

  • മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ കമ്പ്യൂട്ടറുകളെകുറിച്ചും മറ്റും വിവരശേഖരണം നടത്തുവാനും ബ്ളോക്ക് തലങ്ങളില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്യാനുമായി 14 ബ്ളോക്കുകളിലായി 14 റിസോഴ്സ് പേഴ്സണ്‍മാരെ 13-08-08 ന് നടത്തിയ പരിശീലനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കുകയും 2008 സെപ്തംബര്‍ 1-ാം തിയ്യതി തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍സിന് പരിശീലനപരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
  • വിവരശേഖരണത്തിനുവേണ്ട പ്രത്യേക ഫോര്‍മാറ്റ് പ്രിന്റ് ചെയ്യുകയും, റിസോഴ്സ് പേഴ്സണ്‍സിന് വിവരശേഖരണം നടത്തുന്നതിനുള്ള പരിശീലനം കൊടുക്കുകയും ചെയ്തു.
  • ജില്ലയില്‍ 14 ബ്ളോക്ക് പഞ്ചായത്തുകളില്‍ പദ്ധതിയുടെ വിശദീകരണം നടത്തുകയും- ബ്ളോക്ക് - പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ടയില്‍ പദ്ധതി ഉള്‍പ്പെടുത്തുകയും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു.

  • 16-07-08 ന് ചേര്‍ന്ന അക്ഷയ സംരംഭകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും പ്രസ്തുത യോഗത്തില്‍ നിന്നും ജില്ലയിലെ വിവിധഭാഗങ്ങളില്‍ മലയാളം കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി അക്ഷയ സംരംഭകരില്‍ നിന്നും തെരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയിനേഴ്സിന് സ്പെയ്സിന്റെ സഹായത്തോടുകൂടി ഒരു ഏകദിന പരിശീലനം സംഘടിപ്പിച്ചു.
  • ജില്ലയില്‍ വിവരശേഖരണം നടത്തുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്കൂളുകള്‍, പ്രൈവറ്റ് ഓഫീസുകള്‍, കമ്പ്യൂട്ടര്‍ ഷോപ്പുകള്‍, വീടുകള്‍, മറ്റു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവന്‍ വിവരങ്ങള്‍ സൂക്ഷിക്കുവാനും പ്രത്യേക രീതിയില്‍ ഇതിന്റെ വിവരങ്ങള്‍ ക്രമീകരിക്കുവാനും പ്രത്യേക സോഫ്റ്റ് വെയര്‍ അക്ഷയ ജില്ലാ ഓഫീസില്‍ ക്രമീക്രിക്കുകയും ഇതിന്റെ കൃത്യതയും ദിനേന അപ്ഡേറ്റ് ചെയ്യുവാന്‍ ക്രമീകരണവും അക്ഷയ ജില്ലാ ഓഫീസില്‍ ഏര്‍പ്പെടുത്തി.

  • 20-09-08 ന് ജില്ലാ പ്ളാനിങ്ങ് കമ്മിറ്റിയുടെ അജണ്ടയില്‍ പദ്ധതി ഉള്‍പ്പെടുത്തുകയും ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.
  • ജില്ലയിലെ ലോക്കല്‍ ഹാര്‍ഡ് വെയര്‍ ഡീലര്‍മാരുടെ വിവരശേഖരണം നടത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു.

  • 15/10/08 ന് മലപ്പുറം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും വിപുലമായ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഓഫീസുകളെ പ്രതിനിധീകരിച്ച് 85-ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയിലെ പദ്ധതിയുടെ പ്രവര്‍ത്തന വിജയത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് സമിതിയും, ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു പ്രചരണസമിതിക്കും യോഗം രൂപം കൊടുത്തു.

  • 16/10/08 ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഔദ്യോഗിക ഭാഷാ കമ്മിറ്റി ചേരുകയും ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികശ്ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ എം.സി. മോഹന്‍ദാസ് ഐ.എ.എസ് യോഗം ഉദ്ഘാടനം

ചെയ്തു.


ഭാവിപ്രവര്‍ത്തനങ്ങള്‍

  • പത്രപ്രവര്‍ത്തനങ്ങള്‍ക്കായി ഐ.&പി.ആര്‍.ഡി. യുടെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
  • ലോക്കല്‍ ഹാര്‍ഡ്വെയര്‍ ഡീലര്‍മാരുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇവരുടെ യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതിയുടെ വിശദീകരണം നടത്താനും തീരുമാനിച്ചു.
  • മലയാളം കമ്പ്യൂട്ടിംഗ് ജില്ലയിലെ പ്രചരണത്തിനാവശ്യമായ ബാനറുകള്‍, പോസ്റ്റര്‍, ബ്രോഷര്‍ എന്നിവ ജില്ലയില്‍ പ്രിന്റ് ചെയ്യാന്‍ തീരുമാനിച്ചു.

ജില്ലാതല ഉദ്ഘാടനം

  • കേരളപ്പിറവിയുടെ ഭാഗമായി നവംബര്‍ ആദ്യവാരത്തില്‍ ജില്ലാതല ഉദ്ഘാടനം വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

അടിയന്തിര ആവശ്യങ്ങള്‍

  • മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി പ്രചരണത്തിനാവശ്യമായ പോസ്റ്റര്‍, ബ്രോഷര്‍ മറ്റിതര സാമഗ്രികള്‍ എത്രയും വേഗം ജില്ലാ ഓഫീസില്‍ ലഭ്യമാക്കുക. അല്ലെങ്കില്‍ അത് പ്രിന്‍റ് ചെയ്യാനുള്ള അനുമതി നല്‍കുക.
  • ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൈപ്പുസ്തകം, സി.ഡി.കള്‍, കീബോര്‍ഡ് സ്റ്റിക്കര്‍ ലഭ്യമാകുന്ന മറ്റിതര സാമഗ്രികള്‍ എത്രയും വേഗം അക്ഷയ ജില്ലാ ഓഫീസില്‍ ലഭ്യമാക്കുക.

മേല്‍ പറയുന്ന മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും, ഭാവി പ്രവര്‍ത്തനങ്ങളും അടിയന്തിര ആവശ്യമായ വസ്തുക്കളും ഐ.ടി.മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുമ്പാകെ സമര്‍പ്പിക്കുന്നു.

ജില്ലാ സെക്രട്ടറി
അക്ഷയ പ്രോജക്ട്
മലപ്പുറം

മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നടന്ന വിവിധ പരിപാടികളിലെ ഫോട്ടോകളും പത്രവാര്‍ത്തകളുടെ പകര്‍പ്പും വിവരശേഖരണത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവരശേഖരണ ഫോമും കൂടെ ചേര്‍ക്കുന്നു.
500px‍
31/07/08 - ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെ
ചേംബറില്‍ ചേര്‍ന്ന മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍
അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ.മനോഹര്‍ വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തുന്നു. മലപ്പുറം
ജില്ലാ കളക്ടര്‍ ശ്രീ. എം.സി.മോഹന്‍ദാസ് ഐ.എ.എസ്. സമീപം.
500px‍
15/10/08-ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന മലയാളം കമ്പ്യൂട്ടിംഗ്
ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
500px‍




500px‍
15/10/08-ന് മലപ്പുറം കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ ഉദ്യോഗസ്ഥരുടെയും
വകുപ്പുമേധാവികളുടെയും മീറ്റിംഗ്

700px‍
16/10/08-ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ജില്ലാ ഔദ്യോഗിക
ഭാഷാകമ്മിറ്റി യോഗം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ.എം.സി.മോഹന്‍ദാസ്
ഐ.എ.എസ്.ഉദ്ഘാടനം ചെയ്യുന്നു.



500px‍



500px‍
16/07/08-ന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാളം കമ്പ്യൂട്ടിംഗ് മാസ്റ്റര്‍
ട്രെയിനേഴ്സിന്റെയും അക്ഷയ സംരംഭകരുടെയും യോഗത്തില്‍ പങ്കെടുത്തവര്‍


500px‍


500px‍



500px‍
"http://malayalam.web4all.in/index.php/Malaylam_Computing_Activities_-Malappuram" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍