Reading Problems? see Enabling Malayalam

Malayalam Computing in Pathanamtitta District

Malayalam Computing സംരംഭത്തില്‍ നിന്ന്

പത്തനംതിട്ട ജില്ല

മലയാളം കമ്പ്യൂട്ടിംഗ് - പ്രവര്‍ത്തന രൂപരേഖ

കേരള സംസ്ഥാന ഐ.ടി മിഷന്റെ അവലോകന യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ മലയാളം കമ്പ്യൂട്ടിംഗ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടി കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയ മലയാളം കമ്പ്യൂട്ടിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചു.


മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഐ.ടി. മിഷന്‍ ഡയറക്ടറില്‍ നിന്നും ബഹു. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പദ്ധതി നിര്‍വ്വഹണ കരടു രേഖയും ബഡ്ജറ്റും തയ്യാറാക്കി ഐ.ടി. മിഷനും അക്ഷയ ഡയറക്ടര്‍ക്കും സമര്‍പ്പിക്കുകയും അതിന് അംഗീകാരം ലഭിക്കുന്നതിനു വേണ്ടി ജില്ലാ പ്ളാനിംഗ് കമ്മറ്റിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.


മലയാളം കമ്പ്യൂട്ടിംഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പത്ത് മാസ്റര്‍ ട്രെയിനേഴ്സായി തെരഞ്ഞെടുക്കാന്‍ അക്ഷയ സംരംഭകരുടെ കരട് ലിസ്റ് തയാറാക്കി. റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിന് കളക്ടറുടെ അനുവാദം ലഭിച്ചു. ആയതിന് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിന് ദിനപത്രങ്ങളില്‍ പ്രചരണം നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന നടപടി എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപ്പിനഴികത്ത് ശാന്തകുമാരി ഉല്‍ഘാടനം ചെയ്യുകയും കളക്ടര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.


ജില്ലയിലെ ജില്ലാ വികസന സമിതി യുടെ 21.11.08 ലെ യോഗത്തില്‍ അജണ്ട തീയതിയിലെ യോഗത്തില്‍ വിശദീകരണക്കുറിപ്പുകള്‍ വയക്കുകയും ചെയ്തു. ജില്ലാ ഔദ്യോഗിക ഭാഷാകമ്മറ്റിയുടെയും ജില്ലാ ലൈബ്രറി യോഗത്തില്‍ മലായാളം കമ്പ്യൂട്ടിംഗ് പദ്ധതിയെകുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നതിന് അടുത്ത യോഗങ്ങളില്‍ ഈ ഓഫീസിന്റെ സാന്നിദ്ധ്യത്തിന് അനുമതി അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തുകള്‍ നല്‍കി. താലൂക്ക് തലത്തില്‍ ലൈബ്രറി പ്രതിനിധികള്‍ക്കുള്ള ഏകദിന പരിശാലന പരിപാടി 5 കേന്ദ്രങ്ങളിലായി നടത്തുന്നതിന് ധാരണയായിട്ടുണ്ട്.

ബ്ളോക്കടിസ്ഥാനത്തിലുള്ള പ്രചരണപരിപാടികളോടൊപ്പം നോട്ടീസും തയാറാക്കി സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍,ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ എത്തിക്കുന്നതാണ്. ഇതിനോടൊപ്പം മലയാളം കമ്പ്യൂട്ടിംഗ് സ്റിക്കര്‍, ലോഗോ എന്നിവ അക്ഷയ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ എല്ലാ ഓഫീസുകളിലും ഒരു കമ്പ്യൂട്ടറില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ സോഫ്റ്റ്വെയര്‍ അക്ഷയ സംരംഭകര്‍ മുഖേന ഇന്‍സ്റാള്‍ ചെയ്തുകൊടുക്കും. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചാരണത്തിനായി എല്ലാ വിഭാഗത്തിലും ഉള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പട്ടിക അക്ഷയ ജില്ലാ ഓഫീസ് തയാറാക്കിയി ട്ടുണ്ട്. സ്കൂള്‍-കോളജ് തലത്തില്‍ മലയാളം-കമ്പ്യൂട്ടര്‍ അദ്ധ്യാപകരുടെ സഹകരണത്തോടെ ശില്പശാലകള്‍ സംഘടിപ്പിക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി മലയാളം സന്ധ്യ, റോഡ്ഷോ എന്നിവ രാഷ്ട്രീയ- സാമൂഹിക- കലാ- കായിക- പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ചെയ്യുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്..

9 ബ്ളോക്കുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍, വായനശാലാ പ്രവര്‍ത്തകര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കലാസാസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ സെമിനാറുകളില്‍ പങ്കെടുപ്പിക്കും. എല്ലാ ബ്ളോക്കുകളിലും സെമിനാറിനു ശേഷം മലയാളം കമ്പ്യൂട്ടിംഗ് ഡോക്കുമെന്ററി സി.ഡി. പ്രദര്‍ശിപ്പിക്കും.

കമ്പ്യൂട്ടറുമായി ഏറ്റവും കൂടുതലായി ഇടപഴകുന്ന വിദ്യാര്‍ത്ഥികളില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണത്തിന്റെ ഭാഗമായി മലയാളസന്ധ്യ സംഘടിപ്പിക്കും.

"http://malayalam.web4all.in/index.php/Malayalam_Computing_in_Pathanamtitta_District" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍