Reading Problems? see Enabling Malayalam
FAQ
Malayalam Computing സംരംഭത്തില്‍ നിന്ന്
മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതുമായുള്ള പൊതുവായ പ്രശ്നങ്ങളും മറുപടികളും
ചില്ലക്ഷരം ലഭിക്കാന്‍ എന്ത് ചെയ്യണം?
- ഗ്നു/ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അടിസ്ഥാന അക്ഷരവും ചന്ദ്രക്കല പിന്നെ ] ചേര്‍ന്നാല്‍ ചില്ലക്ഷരം കിട്ടും. ഉദാ: ല ് ] = ല്‍; ന ് ] = ന്‍; ര ് ] = ര്‍ etc.
- വിന്‍ഡോസാണെങ്കില്‍ ] നു പകരം Ctrl + shift + 1 ഉപയോഗിക്കാം. ഉദാ: ല ് ctrl + shift + 1 (ഇവിടെ കൊടുത്തിരിക്കുന്ന കീബോര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ Ctrl+Shift+1 ന് പകരം ] ഉപയോഗിക്കാം)
- വരമൊഴി/മൊഴി കീമാന്‍ ഉപയോഗിക്കുകയാണെങ്കില്‍ __ ഉപയോഗിക്കുക. ഉദാ: ല ് __ (two underscores)
ന്റ എങ്ങിനെ ടൈപ്പ് ചെയ്യാം?
ന ് റ = ന്റ
എന്താണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്?
മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള കീബോര്‍ഡ് വിന്യാസമാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.
വിന്‍ഡോസില്‍ ശരിയായ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലഭിക്കാന്‍ എന്തുചെയ്യണം?
http://malayalam.kerala.gov.in/index.php/InputMethods#Inscript_keyboard_in_Windows നോക്കുക
മലയാളം യൂണികോഡ് ഫോണ്ട് ഉപയോഗിച്ച് 'നോട്ട് പാഡില്‍' ടൈപ്പ് ചെയ്യുവാന്‍ എന്തുചെയ്യണം ?
മലയാളം വിന്‍ഡോസില്‍ കിട്ടാന്‍ xp service pack 2 ആവശ്യമാണ്. വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് http://malayalam.kerala.gov.in/index.php/EnableMalayalam#Enable_Malayalam_on_Windows_XP നോക്കുക
മലയാളം യൂണികോഡ് ഫോണ്ട് ഓപ്പണ്‍ ഓഫീസില്‍ ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ലഭിക്കാന്‍ എന്തുചെയ്യണം ?
മലയാളം കമ്പ്യൂട്ടറില്‍ എനേബിള്‍ഡാണെങ്കില്‍ ചില്ലക്ഷരങ്ങള്‍ കിട്ടാന്‍ വിന്‍ഡോസില്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ചെറിയ മാറ്റമുണ്ട്, ] ന് പകരം ctrl + shift + 1 ആണ് ഉപയോഗിക്കേണ്ടത്. ഉദാ: ല്‍ - ല ് ctrl + shift + 1
http://malayalam.kerala.gov.in/index.php/InputMethods
മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
- ഓപ്പണ്‍ ഓഫീസിന്റെ tools->Option തുറന്ന്, language settings ല്‍ language ഓപ്ഷനില്‍ Enabled for Complex Text layouts (CTL) ടിക്ക് ചെയ്യുക. എന്നിട്ട് ഓപ്പണ്‍ഓഫീസ് restart ചെയ്യണം.
- openoffice.org ന്റെ പുതിയ പതിപ്പ് 2.4 ഉപയോഗിക്കുക. കൂടാതെ രചന, മീര തുടങ്ങിയ യൂണീകോഡ് ഫോണ്ടാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. http://malayalam.kerala.gov.in/index.php/Fonts
വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് ഫൊണറ്റിക്, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുമോ ? കഴിയുമെങ്കില്‍ എങ്ങിനെ ഈ സാദ്ധ്യത ഉപയോഗപ്പെടുത്താം ?
xp യില്‍ default ആയി ഇന്‍സ്ക്രിപ്റ്റ് മാത്രമേയുള്ളു. phonetic keyboard ലഭിക്കാന്‍ മൊഴി കീമാന്‍, വരമൊഴി സ്വനലേഖ online തുടങ്ങിയ സോഫ്റ്റ്വെയറുകള് ഉപയോഗിക്കാം. http://swanalekha.googlepages.com/swanalekha.html http://varamozhi.sourceforge.net
ഇമെയില്‍ അയക്കാനായി മലയാളം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം മലയാളം ഫോണ്ടുകള്‍ മാറ്റാനുള്ള സാദ്ധ്യതയുണ്ടോ ?
ഇമെയലില്‍ ഫോണ്ടുകള്‍ embed ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ട് താങ്കള്‍ തിരഞ്ഞിടുത്ത ഫോണ്ടുകള്‍ email ലഭിക്കുന്നയാളിന്റെ കമ്പ്യൂട്ടറില്‍ installed ആണെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കു. പല ഫോണ്ടുകള്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ openoffice ല്‍ എഴുതി pdf ആയി അയക്കുന്നതായിരിക്കും നല്ലത്.

