Reading Problems? see Enabling Malayalam

സാങ്കേതിക വികാസവും മലയാളഭാഷയും - സെമിനാര്‍

Malayalam Computing സംരംഭത്തില്‍ നിന്ന്

കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി സാങ്കേതികവികസനവും മലയാളഭാഷയും എന്ന വിഷയത്തില്‍ ദ്വിദിന സെമിനാറും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.ജൂലായ് 7,8 തീയ്യതികളിലായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രീ.പി.ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തു.ഭാഷാവികസനത്തിന് പുതിയ വാക്കുകളും പുതിയ സാങ്കേതിക വിദ്യയും ഏറ്റെടുത്ത് കൊണ്ടുള്ള സാംസ്കാരിക വളര്‍ച്ചയുടെ ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു.തുടര്‍ന്ന് ഡോ:പി.കെ.പോക്കര്‍,ശ്രീ.അരുണ്‍.എം,ശ്രീ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ 'സാങ്കേതിക വികാസവും മലയാളഭാഷയും' എന്ന വിഷയത്തില്‍ സംസാരിച്ചു.'മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന വിഷയം ശ്രീ.വിമല്‍ജോസഫും(സ്പേസ്), 'ഇന്റര്‍നെറ്റിലെ മലയാളസാന്നിദ്ധ്യം' എന്ന വിഷയം ശ്രീ.വി.കെ.ആദര്‍ശും അവതരിപ്പിച്ചു.'മലയാളം കീബോര്‍ഡ് പരിചയം','മലയാളത്തില്‍ നിങ്ങള്‍​ക്കൊരു ബ്ലോഗ്' എന്നീവിഷയങ്ങളില്‍ ശ്രീ.നിഖില്‍ നമ്പ്യാര്‍ (സ്പേസ്) പരിശീലനം നല്‍കി.

രണ്ടാം ദിവസം ഡോ:ഗോവിന്ദരു, സി-ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാളഭാഷാസാങ്കേതിക ഉപകരണങ്ങള്‍ ക്യാമ്പംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഡോ:രവി രാമന്തളി 'എന്റെ ഗ്രാമം' കമ്യൂണിറ്റി പോര്‍ട്ടലിനെപ്പറ്റി ലഘുവിവരണം നല്‍കി.'മാധ്യമങ്ങളും ഭാഷയും' എന്ന വിഷയത്തില്‍ ശ്രീ.പി.ആര്‍.ബാലചന്ദ്രന്‍ സംസാരിച്ചു. ഡോ:ഷാനവാസ്,ശ്രീ.മനോജ് കുറൂര്‍ എന്നിവര്‍ 'മലയാളം കമ്പ്യൂട്ടിങ്ങ് നേരിടുന്ന പ്രശ്നങ്ങള്‍,അവയ്ക്കുള്ള പരിഹാരം' എന്നിവ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന 'ബ്ലോഗ് ചര്‍ച്ചയില്‍' ശ്രീ.ബെര്‍ളി തോമസ്സ്,ശ്രീ.അസ്സീസ് തരുവണ എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ:പി.കെ.പോക്കര്‍ ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍