Reading Problems? see Enabling Malayalam
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 21 ന് വണ്ടൂര്‍ കാരാട് വെച്ച് നടന്ന മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീമതി പി. ശ്രീദേവി നിര്‍വ്വഹിച്ചു. ശ്രീമതി ലക്ഷ്മികൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. കെ ചാരന്‍ മാസ്റ്റര്‍ മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് പ്രഭാഷണം നടത്തി. 2008 നവംബര്‍ 22 ന് വടക്കുമ്പാടം ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീമതി മിനിയുടെ അധ്യക്ഷതയില്‍ അഡ്വ. കെ.വി. രാജേന്ദ്രന് നിര്‍വ്വഹിച്ചു. 2008 നവംബര്‍ 23 ന് വണ്ടൂര്‍ സ്വയം സഹായസംഘത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീമതി മിനിയുടെ അധ്യക്ഷതയില്‍ അഡ്വ. കെ.വി. രാജേന്ദ്രന് നിര്‍വ്വഹിച്ചു. 2008 ഡിസംബര്‍ 13 ന് നടുവത്ത് വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീമതി ടി. സുലൈഖയുടെ അധ്യക്ഷതയില്‍ ശ്രീമതി ഷര്‍മിളാ ദേവി നിര്‍വ്വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ശ്രീ. സന്തോഷ്കുമാര് സംസാരിച്ചു. 2008 ഡിസംബര്‍ 14 ന് വണ്ടൂര് തുല്യതാ ക്ലാസ്സില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്നു. ശ്രീ. പ്രദീപ് എം. പരിപാടിയില്‍ സ്വാഗതം പറഞ്ഞു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ശ്രീ. സന്തോഷ്കുമാര് സംസാരിച്ചു. 2008 ഡിസംബര്‍ 14 ന് ഉച്ചക്ക് ശേഷം 2 മണിക്ക് വണ്ടൂര്‍ ഗേള്‍സ് ഹൈസ്ക്കൂളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം വണ്ടൂര്‍ ജി.ജി.വി.എച്ച്.എസ്.എസിലെ ശ്രീ. ചന്ദ്രന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു. ശ്രീ. സന്തോഷ്കുമാര്‍ പരിപാടിയില്‍ സ്വാഗതവും പറഞ്ഞു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് സാഹിത്യകാരന്‍ ശ്രീ. വിഷ്ണുനാരായണന്‍ പ്രഭാഷണം നടത്തി. പരിപാടിയില്‍ , ശ്രീ. സന്തോഷ്കുമാര്‍ സ്വാഗതവും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ശ്രീ. ചാരന്‍ കെ നന്ദിയും പറഞ്ഞു

