Reading Problems? see Enabling Malayalam
ലോക മാതൃഭാഷാ വര്‍ഷം 2008
Malayalam Computing സംരംഭത്തില്‍ നിന്ന്
ഭാഷാ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിവിധ സമൂഹങ്ങളുടെ നിലനില്‍പ്പും കണക്കിലെടുത്താണ് യുനെസ്കോ 2008 ലോകമാതൃഭാഷാവര്‍ഷമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.ഓരോ സമൂഹത്തിന്റെയും തനിമ അതിന്റ മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആശയവിനിമയം അഥവാ ആശയപ്രകാശനം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് മാതൃഭാഷയിലൂടെയായിരിക്കും. ഭാഷാ വൈവിധ്യവും ബഹുഭാഷാ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയും ഭാഷയെയും പാരമ്പര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് മാതൃഭാഷാ വര്‍ഷം ആചരിക്കുന്നതിന്റെ ലക്ഷ്യം.
യുനസ്കോ അംഗങ്ങളായ ലോകരാജ്യങ്ങളിലെ പ്രധാന സ്ഥാപനങ്ങളുടെ ആഭ്യമുഖ്യത്തിലാണ് മാതൃഭാഷാവര്‍ഷാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പുക്കുന്നത്. സ്ക്കുളുകള്‍, സര്‍വകലാശാലകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരെല്ലാം മാതൃഭാഷാ വര്‍ഷാചരണത്തിന്റെ ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
വളരെകുറച്ച് പേര്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിലൂടെ ഭാഷയുടെ പ്രചാരത്തിനും, സാംസ്ക്കാരിക പശ്ചാത്തലത്തെകുറിച്ചുള്ള അറിവ് മറ്റുള്ളവരില്‍ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ സ്ക്കുളുകള്‍ക്ക് പങ്കാളികളാകാവുന്നതാണ്. ഭാഷാന്യൂനപക്ഷങ്ങളെക്കുറിച്ചും അവയുടെ സാംസ്ക്കാരിക പാരമ്പര്യത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങള്‍ക്ക് സാംസ്കാരികസ്ഥാപനങ്ങളും സര്‍വകലാശാലകള്‍ക്കുമെല്ലാം പ്രോത്സാഹനം നല്‍കാവുന്നതാണ്.
വിവരവിനിമയ സാങ്കേതികവിദ്യയില്‍ വിവിധഭാഷയുടെ ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും മാതൃഭാഷാവര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കുടുതല്‍ അറിവ് നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ മാധ്യമങ്ങളും പങ്കാളികളാണ്.
എല്ലാ ഭാഷകളും ഉള്‍ക്കൊള്ളുന്ന പരസ്പരാശ്രിതമായ സമൂഹങ്ങളുടെ നിലനില്‍പ്പാണ് മാതൃഭാഷാവര്‍ഷം ലക്ഷ്യമിടുന്നത്. 1999-ല്‍ നടന്ന യുനസ്കോയുടെ 30-ാം ജനറല്‍ കോണ്‍ഫറന്‍സിലാണ് മാതൃഭാഷാദിനം ആചരിക്കുവാന്‍ തീരുമാനം ഉണ്ടായത്.ഇതനുസരിച്ച് എല്ലാവര്‍ഷവും ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആഘോഷിക്കുന്നു. 2008 ലെ ലോകമാതൃഭാഷാ ദിനത്തിലാണ്, ഈ വര്‍ഷം ലോക ഭാഷാ വര്‍ഷമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.


