Reading Problems? see Enabling Malayalam
റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് പ്രോഗ്രാം - കണ്ണൂര്‍
Malayalam Computing സംരംഭത്തില്‍ നിന്ന്
മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള റിസോഴ്സ് പേഴ്സണ്‍സിനു വേണ്ടി, പദ്ധതിയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ശ്രീ അരുണ്‍ എം( കോ-ഓര്‍ഡിനേറ്റര്‍, സ്പേസ് തിരുവനന്തപുരം),ശ്രീ വിമല്‍ ജോസഫ്(സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, സ്പേസ് ) എന്നിവര്‍ ക്ലാസുകള്‍ നല്കി. പരിപാടിയില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ സാധ്യതകളെക്കുറിച്ച് മാഹി ഗവ: കോളേജ് അധ്യാപകന്‍ ശ്രീ മഹേഷ് മംഗലാട്ട് സംസാരിച്ചു.
ജില്ലയിലെ വിവധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍സ് കണ്ണൂര്‍ (43), കീ റിസോഴ്സ് പേഴ്സണ്‍സ്(11), അക്ഷയസംരംഭകര്‍, അക്ഷയ സ്റ്റാഫ്. എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

