Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിങ്ങ്
Malayalam Computing സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ബഹുഭാഷാ ലോകം
വിവിധ സമൂഹങ്ങളുടെ പരസ്പര സഹകരണവും ഐക്യവും അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ലോകത്താകമാനമുള്ള ഭാഷകളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്, വിവിധ സമൂഹങ്ങള്ക്കിടയിലായി ഏകദേശം ഏഴായിരത്തോളം ഭാഷകള്‍ നിലവിലുള്ളതായാണ് കണക്കാക്കുന്നത്.ആശയവിനിമയത്തിനുള്ള മാധ്യമം എന്നതാണ് ഭാഷയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം.
വിവര സാങ്കേതികവിദ്യയുടെ ഉദയത്തോടെ ആശയവിനിമയ മേഖലയില്‍ നിരവധി പുത്തന്‍ മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തു.എന്നാല്‍ ഈ വികസനംമൂലം പ്രാദേശിക ഭാഷകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലാ, ബഹുഭാഷാ സംവിധാനത്തിലുള്ള കമ്പ്യൂട്ടര്‍ സമ്പ്രദായം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് പ്രധാനപ്രശ്നം.അത്തരമൊരു വിവരസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സാങ്കേതികമായ പരിമിതികള്‍ തടസ്സമായിരുന്നു.നിലവിലുള്ള 7000ത്തോളം ഭാഷകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ വിവര സാങ്കേതികവിദ്യയില്‍ ആശയവിനിമയത്തിന് ഉപയോഗിക്കാനാവുക.
സാര്‍വ്വത്രിക ലഭ്യത
വിവിധ സമൂഹങ്ങള്‍ക്ക് സ്വായത്തമായ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിലൂടെ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നല്കാന് കഴിയുന്ന പിന്‍ന്തുണ കണക്കിലെടുക്കുമ്പോള്‍ അവയുടെ സാര്‍വ്വത്രിക ലഭ്യത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയിലെ പരിമിതി സാധാരണക്കാരനെ ഈ മേഖലയില്‍ നിന്നും അകറ്റിനിര്‍ത്തുന്ന പ്രധാനഘടകമാണ്.
ആധുനികയുഗത്തില്‍ ഇടപാടുകള്‍ എല്ലാം തന്നെ ഇന്റര്‍നെറ്റിലേക്ക് മാറ്റപ്പെടുമ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രസക്തിയുള്ള ഭാഷകള്‍ മാത്രം നിലനില്ക്കുകയും മറ്റുള്ളവ ഉപയോഗശൂന്യമായി പോവുകയും ചെയ്യാനുള്ള സാധ്യത കുടുതലാണ്. പ്രാദേശികഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാന്‍ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
ഇ-മെയില്‍, ബ്ലോഗ്, ചാറ്റ്,തുടങ്ങിയ സംവിധാനങ്ങള്‍ ആശയവിനിമയത്തിനായി നാമിന്ന് കുടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് ഭാഷ പലര്‍ക്കും ഒരു തടസ്സമാകാറുണ്ട്.
സമീപകാലം വരെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷും ചില യൂറോപ്യന്‍ ഭാഷകളും മാത്രമാണ് പരിചിതമായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തില്‍ രേഖകള്‍ തയ്യാറാക്കണമെങ്കില്‍ തുലിക, ism എന്നിവ പോലുള്ള മലയാളം സോഫ്റ്റ് വെയറുകള്‍ കമ്പ്യൂട്ടറില്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവ ഇല്ലാത്ത പക്ഷം നിങ്ങള്‍ക്ക് മലയാളം രേഖകള്‍ തയ്യാറാക്കാന്‍ കഴിയില്ലാ എന്നുമാത്രമല്ലാ മറ്റൊരു സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ആളിന് ഇത് വായിക്കുവാനും കഴിയില്ലാ. ഇവയൊക്കെയാണ് കമ്പ്യൂട്ടറില്‍ മലയാളം ഉപയാഗിക്കുന്നതില്‍ നാം പ്രധാനമായും നേരിട്ടിരുന്ന പ്രശ്നങ്ങള്‍. എന്നാലിന്ന് ഇവയെ മറികടക്കാന്‍ പുത്തന്സാങ്കേതികവിദ്യലഭ്യമാണ്.അതാണ് മലയാളം കമ്പ്യൂട്ടിങ്ങ്,ഇതിലൂടെ നമുക്ക് കമ്പ്യൂട്ടറുമായി മലയാളത്തില്‍ സംവദിക്കാന്‍ കഴിയുന്നു.
യൂണിക്കോഡ്
ലോകത്തിലെ എല്ലാ ഭാഷകളും കമ്പ്യട്ടറുകള്ക്ക് മനസിലാക്കാനാവും വിധം അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് യൂണിക്കോഡ്. ഇത് മലയാളത്തില്‍ മാത്രമല്ലാ മറ്റ് പ്രദേശിക ഭാഷകളിലും കമ്പ്യട്ടറുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു.
മലയാളം ഇന്റര്‍ഫേസ്,ഇ-മെയില്‍, ചാറ്റ്,മലയാളം വെബ്സൈറ്റ്,സെര്‍ച്ച്
മലയാളം കമ്പ്യൂട്ടിങ്ങ്, കമ്പ്യട്ടറും ഇന്റര്‍നെറ്റും പ്രദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും സാധാരണക്കാരന് സ്വായത്തമാക്കാന്‍ സഹായിക്കുന്നു. മലയാളത്തില്‍ മാത്രം സംവധിക്കാന്‍ കഴിയുന്ന ഉപയോക്താവിന് കമ്പ്യട്ടര്‍ സുഖകരമായി പ്രവര്‍ത്തിക്കാന്‍ മലയാളം ഇന്റര്‍ഫേസുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇ-മെയിലും ചാറ്റിങ്ങും മലയാളത്തില്‍ സാധ്യമാവുന്നതോടെ ഭാഷാ വൈഷമ്യം മൂലം പിന്നോക്കം നിന്നിരുന്നവര്‍ക്കും ആശയവിനിമയം സുഗമമാവുന്നു.വെബ്സൈറ്റുകള്‍ വിശാലമായ വിവരശേഖരങ്ങളാണെങ്കിലും
ഇവയെല്ലാം ഇംഗ്ലീഷിലാണ് എന്നുള്ളത് ഇവയുടെ കാര്യക്ഷമമായ ഉപയോഗത്തിന് തടസ്സമാകുന്നു.മലയാളത്തിലുള്ള വെബ്സൈറ്റുകള്‍ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. എന്നാലിത്തരം സൈറ്റുകളില്‍ വിവരങ്ങള്‍ പരതാന്‍ നിലവിലുള്ള സംവിധാനം ഇംഗ്ലീഷ് സെര്‍ച്ച് എന്‍ഞ്ചിനുകള്‍ മാത്രമാണ്. ഇത് പലരേയും നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും പിന്ന്തിരിപ്പിക്കുന്നു. മലയാളത്തില്‍ വിവരങ്ങള്‍ പരതാനുള്ള സംവിധാനം കൂടി വന്നെത്തുന്നതോടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സാധാരണക്കാരന്റെ മാധ്യമമാകുമെന്നതില് സംശയമില്ല.

