Reading Problems? see Enabling Malayalam

മലയാളം കമ്പ്യൂട്ടിംഗ് – റോഡ് ഷോ

Malayalam Computing സംരംഭത്തില്‍ നിന്ന്

കണ്ണൂര്‍‍ ജില്ലയില്‍ ഈ മാസം 8 ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോ ജൂണ്‍ 5(വ്യാഴം) ന് ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂര്‍ നഗരസഭ അങ്കണത്തില്‍ രാവിലെ 10ല മണിക്ക് ബഹു: കണ്ണൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ ബി. പി. ഫാറൂഖ്, ഇന്‍ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ കെ. സി. സലീമിന്റെ അധ്യക്ഷതയില്‍ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ജില്ലയുടെ മുക്കിലും മൂലയിലും എത്തിക്കാനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രണ്ടു വാഹനങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. 5, 6 ,7 തീയ്യതികളില്‍ നടക്കുന്ന റോഡ് ഷോ 7 ന് വൈകിട്ട് കണ്ണൂരില്‍ സമാപിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍