Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിംഗ്-കണ്ണൂര്‍ ഗ വ.വനിതാ കോളേജില്‍
Malayalam Computing സംരംഭത്തില്‍ നിന്ന്
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ: വനിതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കമ്പ്യുട്ടിങ്ങ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സെമിനാര്‍ ശ്രീ എ.ടി. മോഹന്‍രാജിന്റെ അധ്യക്ഷതയില്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി പി.ലളിത ഉദ്ഘാടനം ചെയ്തു. അക്ഷയ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ: കെ. വി. രവി പദ്ധതി വിശദീകരിച്ചു. ഡോ: മഹേഷ് മംഗലാട്ട് മലയാളം കമ്പ്യൂട്ടിങ്ങ് ക്ലാസ്സെടുത്തു. ഡോ: പി. മോഹന്‍ദാസ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഇ. മെറീന എന്നിവര്‍ ആശംസ നേര്‍ന്നു. അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സോണി അബ്രഹാം കെ.എ. സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ പി.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു

