Reading Problems? see Enabling Malayalam
മലബാര്‍ ക്രാഫ്റ്റ് മേളയില്‍ മലയാളം കമ്പ്യൂട്ടിംഗിനൊരു കുടില്‍- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി മലപ്പുറത്ത് ഡിസംബര്‍ 16 മുതല്‍ 30 വരെ നടന്ന മലബാര്‍ ക്രാഫ്റ്റ് മേളയില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രചാരണത്തിനു വേണ്ടി ഒരു കുടില്‍ നിര്‍മ്മിക്കുകയും ഇവിടെ മലയാളം കമ്പ്യൂട്ടിംഗിന്റെ സന്ദേശം കൈമാറുകയും ചെയ്തു. ഐ.ടി. മിഷന്‍ തയ്യാറാക്കിയ 300-ഓളം സി ഡി കിറ്റ് വില്പന നടത്തുകയും ചെയ്തു. അക്ഷയ വഴി നടക്കുന്ന സേവനങ്ങള്‍, ഐ.ടി. മിഷന്റെ വിവിധ പദ്ധതികളൊക്കെയും പ്രസ്തുത കുടിലില്‍ പ്രചാരണ വിഷയമായി. 10 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ അനേകായിരം പേര്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണത്തിന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച കുടില്‍ സന്ദര്‍ശിച്ചു.
മലബാര്‍ ക്രാഫ്റ്റ് മേളയുടെ പ്രധാന കവാടവും മലയാളം കമ്പ്യൂട്ടിംഗിന്‍റെ പ്രചരണത്തിനുവേണ്ടി പ്രത്യേകം നിര്‍മ്മിച്ച കുടിലിന്‍റെയും ദൃശ്യങ്ങള്‍.





