Reading Problems? see Enabling Malayalam

ഭാഷാ കമ്മറ്റി

Malayalam Computing സംരംഭത്തില്‍ നിന്ന്

ഔദ്യോഗിക ഭാഷാവാരാചരണം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഔദ്യോഗിക ഭാഷാവാരാചരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പുമായി ചേര്‍ന്ന് 01.11.2008 ല്‍ സംയുക്തമായി സംഘടിപ്പിക്കുകയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ. റഷീദ് അവര്‍കളുടെ അധ്യക്ഷതയില്‍ പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ ശ്രീ. പി.സി. സനല്‍കുമാര്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. ഔദ്യോഗിക ജീവിതത്തില്‍ മലയാള ഭാഷയുടെ ആവശ്യകതയെപ്പറ്റി ബഹുമാനപ്പെട്ട കളക്ടര്‍ വിശദീകരിച്ചു. പ്രസ്തുത യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 250-ാളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കളക്ടറുടെ പ്രത്യേക താത്പര്യപ്രകാരം മലയാള ഭാഷയിലുള്ള പ്രാവീണ്യം അളക്കുന്നതിനായി കേട്ടെഴുത്ത് മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിച്ചു.

ചിത്രം:Inauguration1.jpg

ഔദ്യോഗിക ഭാഷാവാരാചരണം ത്തിന്റെ ഉദ്ഘാടനം ബഹു. കളക്ടര്‍ ശ്രീ. പി.സി. സനല്‍കുമാര്‍ നിര്‍വ്വഹിക്കുന്നു. ജില്ലാ ഇന്ഫര്മേഷന്‍ ഓഫീസര്‍ ശ്രീ. കെ. റഷീദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ. വി.വി. മാത്യു എന്നിവര്‍ സമീപം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍