Reading Problems? see Enabling Malayalam

ഭരണഭാഷാ വാരാഘോഷം സമാപനം

Malayalam Computing സംരംഭത്തില്‍ നിന്ന്

നവംബര്‍ 7-ന് ഭരണഭാഷാ വാരാഘോഷം സമാപനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസിന്റെയും, അക്ഷയയുടെയും, വള്ളത്തോള്‍ വിദ്യാപീഠത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എടപ്പാള്‍ വിദ്യാപീഠത്തില്‍ വെച്ച് ഗുരുപൂജയും പദ്ധതിയുടെ സെമിനാറും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം നേടിയ മഹാകവി അക്കിത്തം, ദ്രാവിഡീയ സര്‍വകലാശാല പ്രാദേശിക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി. സാഹിത്യലോകത്തെ ഗുരുക്കന്‍മാര്‍ക്ക് ഗുരുപൂജയും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു.


Image:naseer3.jpg


ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മഹാകവി അക്കിത്തം നിര്‍വഹിച്ചു. വിവരസാങ്കേതിക വിദ്യാരംഗത്ത് മാതൃഭാഷ യാഥാര്‍ത്ഥ്യമാകുമ്പോള്‍ എന്ന വിഷയത്തെ അഝികരിച്ച് ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗീസ് സ്വഗതം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. രാധാകൃഷ്ണപിള്ള ആമുഖ പ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. നന്ദി പറഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍