Reading Problems? see Enabling Malayalam
പരിശീലനം 5
Malayalam Computing സംരംഭത്തില്‍ നിന്ന്
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്ന് പത്രമാധ്യമങ്ങള്‍ മുഖേന റിസോഴ്സ് പേഴ്സണ്‍മാരായി തെരഞ്ഞെടുക്കപ്പെടാന്‍ ജില്ലാതലത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു.
മലയാളം, കമ്പ്യൂട്ടര്‍ എന്നിവയിലെ പരിഞ്ജാനം, അവതരണത്തിനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതിനായി കളക്ടറേറ്റില്‍ വച്ച് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി ഗ്രേഡ് ചെയ്ത് റിസോഴ്സ് പേഴ്സണ്‍മാരുടെ ലിസ്റ്റ് തയാറാക്കി.
തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ചുമതലകളും പ്രവര്‍ത്തിക്കേണ്ട പ്രദേശങ്ങളും വിഭജിച്ചു നല്‍കി ഫീല്‍ഡുതലത്തിലെ പ്രാദേശിക പ്രചരണത്തിന് തുടക്കമിട്ടു.

