Reading Problems? see Enabling Malayalam

പരിശീലനം 4

Malayalam Computing സംരംഭത്തില്‍ നിന്ന്

ജില്ലയില്‍ അക്ഷയ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍‌ വകുപ്പ് മേധാവികള്‍ക്കുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലന പരിപാടിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ഭാഷാ സമിതി യോഗത്തില്‍ തുടക്കമിട്ടു. ബഹു. ജില്ലാ കളക്ടര്‍ ശ്രീ. ടി.ടി. ആന്റണിയുടെ അധ്യക്ഷതയിലാണ് പരിശീലനം സംഘടിപ്പിച്ചത്. മലയാളം കമ്പ്യൂട്ടിംഗ് പ്രചരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും കമ്പ്യൂട്ടറില്‍ യൂണികോഡ് സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ പരമാവധി മലയാളത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

സ്വാഗതം : ശ്രീ. ബൈജു കെ.അലക്സ്, അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍, അക്ഷയ, പത്തനംതിട്ട
സ്വാഗതം : ശ്രീ. ബൈജു കെ.അലക്സ്, അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍, അക്ഷയ, പത്തനംതിട്ട
ജില്ലാതല ഉദ്യോഗര്‍സ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ബഹു. ജില്ലാ കളക്ടര്‍ ശ്രീ.ടി.ടി ആന്റണി സംസാരിക്കുന്നു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജെ. നെല്‍സണ്‍, അക്ഷയ സോണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ.രവി രാമന്തളി എന്നിവര്‍ സമീപം
ജില്ലാതല ഉദ്യോഗര്‍സ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ബഹു. ജില്ലാ കളക്ടര്‍ ശ്രീ.ടി.ടി ആന്റണി സംസാരിക്കുന്നു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജെ. നെല്‍സണ്‍, അക്ഷയ സോണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ.രവി രാമന്തളി എന്നിവര്‍ സമീപം

ഭാഷയെ ശക്തിപ്പെടുത്തുന്നതിന് മലയാളം കമ്പ്യൂട്ടിംഗ് അനിവാര്യമാണെന്ന് അക്ഷയ ജില്ലാ കോഓര്‍ഡിനേറ്ററായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ.ജെ.നെല്‍സണ്‍ പറഞ്ഞു. അക്ഷയ സോണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ.രവി. രാമന്തളി മലയാളം കമ്പ്യൂട്ടിംഗിന്റെ ആവശ്യകതയും പ്രായോഗിക തലത്തില്‍ ഉപയോഗിക്കേണ്ട രീതികളെകുറിച്ചും വിവരിച്ചു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ. ശ്രീകുമാര്‍ മലയാളം കമ്പ്യൂട്ടിംഗ് സി.ഡി.വിവരണവും ഡോക്യുമെന്റേഷനും നടത്തി. പരിശീലന പരിപാടിയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സജീവ സാന്നിദ്ധ്യമുണ്ടായി. അക്ഷയ അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ.ബൈജു കെ അലക്സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സി.ഡി.വിവരണം :ശ്രീ. ശ്രീകുമാര്‍
സി.ഡി.വിവരണം :ശ്രീ. ശ്രീകുമാര്‍
സദസ്സ്
സദസ്സ്
"http://malayalam.web4all.in/index.php/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82_4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍