Reading Problems? see Enabling Malayalam
പരിശീലനം 3
Malayalam Computing സംരംഭത്തില്‍ നിന്ന്
മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ ലൈബ്രറി കൌണ്‍സില്‍ പ്രതിനിധികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സെമിനാറും പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തില്‍ വച്ച് 01.03.09 ല്‍ നടത്തപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈബ്രറികളെ പ്രതിനിധീകരിച്ച് അന്‍പത്തിരണ്ട് പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അപ്പിനഴികത്ത് ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായര്‍ അധ്യക്ഷത വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് സി.ഡി വിതരണ ഉദ്ഘാടനം ബഹു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധ കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ.ആര്‍. തുളസീധരന്‍ പിള്ള, ഡോ.ഭദ്രന്‍, ഡോ.വി.ആര്‍ മോഹനന്‍, അക്ഷയ അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ.ബൈജു കെ അലക്സ്, അക്ഷയ കോഓര്‍ഡിനേറ്റര്‍ ശ്രീ. സുബി ജി തുടങ്ങിയവര്‍ പങ്കെടുത്തു. സ്പേസ് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ശ്രീ. ഹരീഷ് മോഹന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
സ്വാഗതം : ശ്രീ.ബൈജു കെ അലക്സ്, അക്ഷയ അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍
അധ്യക്ഷന്‍ : പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്
ഉദ്ഘാടനം : ശ്രീമതി. അപ്പിനഴികത്ത് ശാന്തകുമാരി, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സദസ്സ്

