Reading Problems? see Enabling Malayalam
പരിശീലനം 2
Malayalam Computing സംരംഭത്തില്‍ നിന്ന്
14.01.2009 ലെ ജില്ലാ ആസൂത്രണ സമിതിയുടെ തീരുമാനപ്രകാരം ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഏകദിന സെമിനാറും ശില്പശാലയും 02.02.2009 ല്‍ ജില്ലാ പഞ്ചായത്ത് കോണ്ഫറന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ.ബൈജു കെ അലക്സ് സ്വാഗതം പറഞ്ഞു. ശില്പശാലയുടെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ.പി. ജയന്‍ അവര്‍കള്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി.കെ.കുമാരന്‍ അവര്‍കള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി. നിര്മ്മല മാത്യൂസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആഷാ ബെന്‍, ശ്രീ.എം.എസ്. രാജേന്ദ്രന്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ. വി.വി.മാത്യു എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ.എസ്.സുരേഷ് കൃതഞ്ജത രേഖപ്പെടുത്തി. യോഗം 11 മണിയോടെ അവസാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ.പി. ജയന്‍ അവര്‍കള്‍ നിര്‍വഹിക്കുന്നു
തുടര്‍ന്ന് കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ശ്രീ.പി.എസ്. ശ്രീകുമാര്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, മലയാളം കമ്പ്യൂട്ടിംഗ്, കൊല്ലം)വിശദമായ ക്ലാസ്സ് എടുത്തു.മലയാളം കമ്പ്യൂട്ടിംഗിനെ കുറിച്ചുള്ള സാങ്കേതിക പരിശീലനം ശ്രീ.വിമല്‍ ജോസഫ് (അസി. കോഓര്‍ഡിനേറ്റര്‍, സ്പേസ്)നല്‍കി. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പ്രസ്തുത സെമിനാറില്‍ പങ്കെടുത്തു.പിരശീലനം 1 മണിയോടുകൂടി പൂര്‍ത്തിയായി. പരിശീനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദി ശ്രീ. എ.സി. ഷിബു(അസി.പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, അക്ഷയ) രേഖപ്പെടുത്തി.

