Reading Problems? see Enabling Malayalam
പരിശീലനം
Malayalam Computing സംരംഭത്തില്‍ നിന്ന്
ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള ശില്പശാല
ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ഭാഗമായി മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രചരണാര്‍ത്ഥം ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള സെമിനാറും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ള പരിശീലനവും 19.11.08 ബുധനാഴ്ച കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പ്രസ്തുത പരിശീലനത്തിന്റെ ഉദ്ഘാടന സമ്മേളനം ബഹു. ജില്ലാ കളക്ടര്‍ ശ്രീ. പി.സി. സനല്‍കുമാര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അപ്പിനഴികത്ത് ശാന്തകുമാരി അവര്‍കള്‍ നിര്‍വഹിച്ചു. അക്ഷയ അസിസ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ. ബൈജു കെ അലക്സ് സ്വാഗതവും ജില്ലാ പ്ളാനിംഗ് ഓഫീസര്‍ ശ്രീ. ഐ ജോസഫ്, ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ. വി.വി. മാത്യു എന്നിവര്‍ ആശംസയും അക്ഷയ അസിസ്റന്റ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ശ്രീ. ഷിബു എ.സി. കൃതജ്ഞതയും പറഞ്ഞു. മലയാള ഭാഷയുടെ പ്രചരണാര്‍ത്ഥം നടത്തിയ കേട്ടെഴുത്ത് മത്സരത്തിന്റെയും ഉപന്യാസ മത്സരത്തിന്റെയും സമ്മാനദാനം പ്രസ്തുത യോഗത്തില്‍ നിര്‍വ്വഹിച്ചു.
സ്വാഗതം - ശ്രീ. ബൈജു കെ. അലക്സ്, അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍, അക്ഷയ
അധ്യക്ഷന്‍ - ശ്രീ. പി.സി. സനല്‍കുമാര്‍ ഐ.എ.എസ്, ബഹു. ജില്ലാ കളക്ടര്‍
ഉദ്ഘാടനം - ശ്രീമതി. അപ്പിനഴികത്ത് ശാന്തകുമാരി, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ശില്പശാലയില്‍ പങ്കെടുത്തവര്‍
ഇതോടനുബന്ധിച്ചു നടന്ന സെമിനാറില്‍ ശ്രീ. ശ്രീകുമാര്‍ പി.എസ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മലയാളം കമ്പ്യൂട്ടിംഗ്, കൊല്ലം) മലയാളം കമ്പ്യൂട്ടിംഗിന്റെ ആവശ്യകതയെപ്പറ്റി വിശദമായി ക്ളാസ് എടുത്തു. വിവിധ വകുപ്പുകളില്‍ നിന്നായി 240 ഉദ്യോഗസ്ഥര്‍ സെമിനാറില്‍ പങ്കെടുത്തു.
തുടര്‍ന്ന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ശ്രീ. വിമല്‍ ജോസഫ് (അസി. കോഓര്‍ഡിനേറ്റര്‍, സ്പേസ്) നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നായി 54 ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മലയാളം കമ്പ്യൂട്ടിംഗിന്റെ സി.ഡി., പോസ്റര്‍, ബ്രോഷര്‍ എന്നിവ വിതരണം ചെയ്തു. അക്ഷയ പ്രൊജക്ട് അസിസ്റന്റ് ശ്രീമതി. ദീപ്തി. ആര്‍ നന്ദി രേഖപ്പെടുത്തി. പരിശീലന പരിപാടി 2 മണിയോടെ സമാപിച്ചു.
"http://malayalam.kerala.gov.in/index.php/Malayalam_Computing_in_Pathanamtitta_District" എന്ന താളില്‍നിന്നു ശേഖരിച്ചത്

