Reading Problems? see Enabling Malayalam
നിയമസഭാസാമാജികര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ്
Malayalam Computing സംരംഭത്തില്‍ നിന്ന്
നിയമസഭാസാമാജികര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ് നിയമസഭാഹാളില്‍ ജൂലായ് 16 വൈകുന്നേരം 5 മണിക്ക് സ്പീക്കര്‍ ശ്രീ.കെ.രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ശ്രീ.ജോസ് ബേബി ചടങ്ങിന് അധ്യക്ഷം വഹിച്ചു.നിയമസഭാ സെക്രട്ടറി ശ്രീ.പിഡി.രാജന്‍, ഐ.ടി സെക്രട്ടറി ശ്രീ.അജയകുമാര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ ശ്രീ.രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തൂടര്‍ന്ന് മലയാളം കമ്പ്യൂട്ടിങ്ങിനെപ്പറ്റി ശ്രീ.വിമല്‍ ജോസഫ്(സ്പേസ്) ,ഇന്റര്‍നെറ്റിലെ മലയാളം-ശ്രീ.ബിജു(ഐ.ടി മിഷന്‍),എന്റെ ഗ്രാമം-രവി രാമന്തളി(അക്ഷയ) തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ 50ഓളം എം.എല്‍.എ മാര്‍ പങ്കെടുത്തു.

