Reading Problems? see Enabling Malayalam

നിങ്ങള്‍ക്കും വെബ്സൈറ്റ് നിര്‍മ്മിക്കാം

Malayalam Computing സംരംഭത്തില്‍ നിന്ന്

മനുഷ്യന്‍ ഈ ഭൂലോകത്തിലെ മറ്റു ജീവികളെ പിറകിലാക്കുന്നത് അവന്റെ ചിന്തകളിലൂടെയാണ്.അവനോട് പ്രകൃതി അക്കാര്യത്തില്‍ ധാരാളിത്തം തന്നെയാണ് കാണിച്ചത്. അങ്ങനെ അവന്റെ ചിന്തകള്‍ അനന്തതയിലേക്ക് വിരല്‍ച്ചൂണ്ടി……..ചിന്തകള്‍ യാഥാര്‍ത്ഥ്യമായതിന്റെ വിജയഗാഥകളില്‍പ്രധാനപ്പെട്ട കണ്ണികളിലൊന്നാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിലൂടെ സംവദിക്കുവാനുള്ള പുതിയൊരു വേദിയാണവന് ലഭിച്ചത്. കമ്പ്യൂട്ടറിലൂടെ സംവദിക്കാന്‍ ആദ്യം ഭാഷ അവനൊരു പ്രശ്നമായിരുന്നു.പിന്നീടവന്‍ കമ്പ്യൂട്ടറിനെ അവന്റെ ഭാഷയിലേക്ക് മെരുക്കിയെടുത്തു……… നമ്മള്‍ മലയാളികള്‍ക്കും ഇപ്പോള്‍ മാതൃ‌ഭാഷയായ മലയാളത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാം.മലയാളിയുടെ അഭിപ്രായങ്ങളും ആശയങ്ങളും ഇപ്പോള്‍ ബ്ലോഗുകളിലൂടെയും വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു.അവയിലധികവും മലയാളത്തിലാണ്. വെബ്സൈറ്റ് ​നിര്‍മ്മിതി വളരെ ലളിതമാണ്……. അവയെപ്പറ്റിയുള്ള ഒരു ലഘുവിവരണം http://tutorial.web4all.in ല്‍ ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍