Reading Problems? see Enabling Malayalam

ത്രിദിന ദേശീയ സെമിനാര്‍-'ഭാഷ-നവീന പഠന വഴികള്‍'.യൂ.സി കോളേജ്,ആലുവ.

Malayalam Computing സംരംഭത്തില്‍ നിന്ന്

ആലുവ യൂ.സി കോളേജിലെ മലയാളവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്വാന്‍ പി.ജി. നായര്‍ സ്മാരകഗവേഷണകേന്ദ്രം 'ഭാഷ-നവീന പഠന വഴികള്‍' എന്ന ശീര്‍ഷകത്തില്‍ ത്രിദിന ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാറില്‍ 30.01.2009ന് 'ഭാഷയും സാങ്കേതിക വിദ്യയും' എന്ന സെഷനില്‍ കെ.എച്ച്. ഹുസൈന്‍(രചന,മീര യുണീകോഡുകളുടെ ഉപജ്ഞാതാവ്) 'രചനയും മലയാളഭാഷാസാങ്കേതിക വിദ്യയും' എന്ന പ്രബന്ധം അവതരിപ്പിച്ചു. വിമല്‍ ജോസഫ്(സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, സ്പേസ്)'സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും' എന്ന പ്രബന്ധവും വി.കെ. ആദര്‍ശ്(എഞ്ചിനീയറിങ്ങ് കോളേജ് അദ്ധ്യാപകന്‍) 'മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രയോഗങ്ങള്‍' എന്ന പ്രബന്ധവും അവതരിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍