Reading Problems? see Enabling Malayalam
തലക്കാട ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 7-ന് ഉച്ചക്ക് ശേഷം 2 മണിക്ക് തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സൈതലവി മാസ്റ്റര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി. സൈനബ നിര്‍വ്വഹിച്ചു. ശ്രീ. സൈതലവി മാസ്റ്റര്‍ മലയാളം കംമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍ ശ്രീ. ശശി, സി.ഡി.എസ്. പ്രസിഡന്റ് ശ്രീമതി ഷൈലജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇ-കൃഷി കോര്‍ഡിനേറ്റര്‍ ശ്രീമതി സീന നന്ദി പറഞ്ഞു.

