Reading Problems? see Enabling Malayalam

ഒറ്റനോട്ടത്തില്‍- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി 15-07-08 , 06-01-09 വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍


കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാവകുപ്പ് അക്ഷയ പ്രോജക്ട് വഴി നടപ്പിലാക്കുന്ന മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി മലപ്പുറം ജില്ലയിലെ 102 ഗ്രാമപഞ്ചായത്തിലും 14 ബ്ലോക്ക് പഞ്ചായത്ത്, 5 മുനിസിപ്പാലിറ്റി തുടങ്ങിയ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രചരണ പരിപാടികള്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ഇവിടങ്ങളിലെ വിവരശേഖരണം അവസാനഘട്ടത്തിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ നടന്ന വിവിധ പ്രവര്‍ ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍

  • 14 ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ - 20,000
  • സോഫ്റ്റ് വെയറില്‍ ചേര്‍ത്തത് - 5000
  • യുണികോഡ് ഉപയോഗിക്കുന്ന സ്ഥലം - 220
  • പുതിയതായി എനേബ്ള്‍ ചെയ്തത് - 350

പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്

  • 16/07/08 മാസ്റ്റര്‍ ട്രയിനിംഗ് ആദ്യ ഘട്ട പരിശീലനം
  • 31/07/08 ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചേംബറില്‍ ചേര്‍ന്നു
  • 13/08/08 ബ്ലോക്ക്തല റിസോഴ്സ് ഗ്രൂപ്പ് പരിശീലനം
  • 20/09/08 ജില്ലാ പ്ലാനിംഗ് സമിതിയില്‍ അംഗീകാരം
  • 24/09/08 ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ അംഗീകാരം
  • 15/10/08 ജില്ലാ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും പരിശീലനവും
  • 16/10/08 ജില്ലാ ഔദ്യോഗിക ഭാഷാ കമ്മറ്റിയില്‍ അവതരണം
  • 01/11/08 മലയാള ദിനാഘോഷം
  • നവംബര്‍ 1 മുതല്‍ 7 വരെ - ഭരണ ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍
  • 05/11/08 മലയാളം കമ്പ്യൂട്ടിംഗ് ജില്ലാ തല ശില്പശാല
  • 27/11/08 മാധ്യമ ശില്പശാലയും, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും
  • 29/11/08 ജില്ലാ തല ഉദ്ഘാടനം (ശ്രീ. പാലോളി മുഹമ്മദ് കുട്ടി)
  • 15/12/08 മലബാര്‍ ക്രാഫ്റ്റ് മേളയില്‍ മലയാളം കമ്പ്യൂട്ടിംഗിന് ഒരു കുടില്‍ 10 ലക്ഷത്തോളം പേര്‍ കുടില്‍ സന്ദര്‍ശിച്ചു. 400 സി.ഡി കള്‍ പ്രസ്തുത സ്റ്റാളില്‍ വെച്ച് വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് എത്തിക്കാന്‍ സാധിച്ചു.

പ്രചരണാര്‍ത്ഥം ലോഗോ പ്രിന്റ് ചെയ്ത ടീ-ഷര്‍ട്ട്, ബ്രോഷര്‍, ബാനര്‍ എന്നിവ അക്ഷയ സംരംഭകര്‍ക്കും മറ്റും വിതരണം ചെയ്തു.

  • 01/01/09 മലയാളം കമ്പ്യൂട്ടിംഗ് എനേബ്ളിംഗ് ജില്ലാ തല ഉദ്ഘാടനം, പദ്ധതി പ്രവര്‍ ത്തനം ആദ്യം പൂര്‍ത്തിയാക്കിയ വേങ്ങര പഞ്ചായത്തില്‍ അഡ്വ. ഉമ്മര്‍ എം. എല്‍ . എ. നിര്‍ വ്വഹിച്ചു.

ജനുവരി രണ്ടാം വാരത്തില്‍ മലയാളം കമ്പ്യുട്ടിംഗ് പ്രചരണാര്‍ത്ഥം റോഡ് ഷോ, മാസ്റ്റര്‍ ട്രയിനേഴ്സിനും അക്ഷയ സംരംഭകര്‍ ക്കും രണ്ടാം ഘട്ട പരിശീലനം. അക്ഷയ കേന്ദ്രങ്ങളില്‍ എനേബ്ളിംഗ് ഫെസ്റ്റ് തുടങ്ങി മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍