Reading Problems? see Enabling Malayalam
എനേബ്ലിംഗ് ഫെസ്റ്റുകള്‍ക്ക് തുടക്കമായി - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
മലപ്പുറം ജില്ലയില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എനേബ്ലിംഗ് ഫെസ്റ്റുകള്‍ ആരംഭിച്ചു. ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എസ് രവീന്ദ്രന് ഐ.എ.എസ് നിര്‍വ്വഹിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളിലും മലയാളം എനേബ്ള്‍ ചെയ്തു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മലയാളം എനേബ്ള്‍ ചെയ്യുന്നതിന് ജില്ലയിലെ അക്ഷയസംരംഭകരും തെരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയിനേഴ്സും ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാരും ചേര്‍ന്ന ഗ്രൂപ്പുകളെ തെരഞ്ഞെടുത്തു. പ്രസ്തുത ഗ്രൂപ്പുകള്‍ക്ക് 03-06-09-ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എനേബ്ളിംഗ് ഫെസ്റ്റില്‍ പരിശീലനം നല്കി. മുഴുവന്‍ ഓഫീസുകളിലുമുള്ള ജീവനക്കാര്‍ക്കും CD Kit വിതരണം ചെയ്തു. തുടര്‍ന്ന് ജില്ലയില്‍ പദ്ധതിയുടെ പ്രചരണം എത്തിക്കുന്നതിനും ഓഫീസുകളില്‍ മലയാളം എനേബ്ള്‍ ചെയ്യുന്നതിനും വേണ്ടി ജില്ലാ കളക്ടറുടെ കത്ത് മുഴുവന്‍ സ്ഥലങ്ങളിലും വിതരണം ചെയ്തു. അഞ്ച് മുനിസിപ്പാലിറ്റികളിലും എനേബ്ലിംഗ് ഫെസ്റ്റുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

