Reading Problems? see Enabling Malayalam

എടയൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 1ന് ഉച്ചക്ക്ശേഷം 2 മണിക്ക് എടയൂര്‍ പഞ്ചായത്തിലെ കെ.എം.യു.പി.സ്ക്കൂള്‍ പൂക്കാട്ടിരിയില്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ. ശിവശങ്കരന്‍ അവര്‍ കളുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.ടി. അബ്ദുല്‍ മജീദ് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജമാല്‍ അബ്ദുല്‍ നാസര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. സുധാകരന്‍ മാസ്റ്റര്‍ , ശ്രീ. ഷറഫുദ്ദീന്‍ മാസ്റ്റര്‍, ശ്രീമതി സ്മിത ടീച്ചര്‍, ശ്രീ. കമ്മുക്കുട്ടി മാസ്റ്റര്‍, ശ്രീ. ജയചന്ദ്രന്‍ മാസ്റ്റര്‍, എടയൂര്‍ പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍